ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളായി ചലച്ചിത്ര നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ (Supriya Menon) മനസ്സിൽ മാറാതെ നോവായി അച്ഛനുണ്ട്. കാൻസർ രോഗത്തോടുള്ള പോരാട്ടത്തിൽ അകാലത്തിൽ വിടപറഞ്ഞു സുപ്രിയയുടെ പിതാവ്. ചുറ്റും ആരെല്ലാം ഉണ്ടെങ്കിലും, തന്റെ മനസാക്ഷി സൂക്ഷിപ്പിക്കാരനും കൂട്ടുകാരനുമെല്ലാമായ അച്ഛന് പകരമായി ഇന്നും ആരുമില്ല. അച്ഛനെ നഷ്‌ടപ്പെട്ട കുഞ്ഞിന്റെ മനസ്സിൽ നിന്നും ഇന്നും സുപ്രിയ കരകയറാൻ നേരിടുന്ന കഷ്‌ടപ്പാടുകൾ അവരുടെ വാക്കുകളിൽ വ്യക്തം. അച്ഛന്റെ പിറന്നാളും ഓർമദിനവും മുടങ്ങാതെ ഒരു പോസ്റ്റിലൂടെ കോറിയിടാറുണ്ട് സുപ്രിയ. പിതാവിന്റെ അഞ്ചാം സ്മരണദിനത്തിൽ സുപ്രിയ മേനോൻ ആ വേദന വാക്കുകളിൽ കുറിക്കുന്നു