Saturday, 28 November 2026
Online Edition

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് 60-കാരി ലൈംഗികാതിക്രമത്തിന് ഇരയായി; 25-കാരൻ അറസ്റ്റിൽ

ഖഡാവലിയിൽ താമസിക്കുന്ന ഇരയായ സ്ത്രീ ദിവസക്കൂലി ജോലിക്കായാണ് ഘാട്‌കോപ്പറിലേക്ക് എത്തുന്നത്. സംഭവം നടക്കുന്ന വ്യാഴാഴ്ച 18 വയസ്സുള്ള മകളും ഇവർക്കൊപ്പമുണ്ടായിരുന്നു.

N
Nikhil •
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് 60-കാരി ലൈംഗികാതിക്രമത്തിന് ഇരയായി; 25-കാരൻ അറസ്റ്റിൽ
Select Article Language:
Showing original Malayalam version.

മുംബൈ: വ്യാഴാഴ്ച രാത്രി വൈകി ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിൽ വെച്ച് 60-കാരി ലൈംഗികാതിക്രമത്തിന് ഇരയാവുകയും നെറ്റിക്ക് അടിയേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 25-കാരനെ ഗവൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സബർബൻ റെയിൽവേ സ്റ്റേഷനുകളിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

ഖഡാവലിയിൽ താമസിക്കുന്ന ഇരയായ സ്ത്രീ ദിവസക്കൂലി ജോലിക്കായാണ് ഘാട്‌കോപ്പറിലേക്ക് എത്തുന്നത്. സംഭവം നടക്കുന്ന വ്യാഴാഴ്ച 18 വയസ്സുള്ള മകളും ഇവർക്കൊപ്പമുണ്ടായിരുന്നു. ജോലി പൂർത്തിയാക്കിയ ശേഷം ഖഡാവലിയിലേക്ക് ട്രെയിൻ കയറാനായി ഇവർ മകൾക്കൊപ്പം ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെത്തി. മകൾ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കവെ, രാത്രി 11.12-ഓടെയാണ് സ്ത്രീ ശുചിമുറിയിലേക്ക് പോയത്. ശുചിമുറിയിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ ഇരുപതുകളിലുള്ള ഒരു യുവാവ് ശുചിമുറിയിലേക്ക് കയറുന്നത് സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞു.

യുവാവ് വാതിൽ അകത്തുനിന്ന് പൂട്ടുകയും ഇടനാഴിയിൽ വെച്ച് സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. രാത്രി 11.19-ഓടെ ഇയാൾ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങി ഘാട്‌കോപ്പർ മെട്രോയുടെ ദിശയിലേക്ക് തിടുക്കപ്പെട്ട് പോകുന്നത് ക്യാമറകളിൽ പതിഞ്ഞു. ഇയാൾ സ്ത്രീയുടെ നെറ്റിയിൽ മർദ്ദിച്ചതായും പൊലീസ് അറിയിച്ചു.

രാത്രി 11.22-ഓടെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ സ്ത്രീ മകളെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരും സഹായത്തിനായി പൊലീസിനെ സമീപിച്ചു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്ന് സംഭവിച്ച കാര്യങ്ങൾ അവർ വിശദീകരിച്ചു. തുടർ വൈദ്യപരിശോധനയ്ക്കായി പോലീസ് ഇവരെ ഘാട്‌കോപ്പറിലെ രാജവാടി ആശുപത്രിയിലേക്ക് മാറ്റി.

ഘാട്‌കോപ്പർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. ശുചിമുറിയിലേക്ക് കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും ഇയാൾ ക്യാമറയിൽ പതിഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷന്റെയും മെട്രോയുടെയും പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഘാട്‌കോപ്പറിലെ അസൽഫയിൽ നിന്ന് പിടികൂടി. തസ്‌ലിം നൂർ മുഹമ്മദ് എന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Related Stories