25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തി; തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം,സീനിയർ ഡോക്ടർക്കെതിരെ കേസ്

S
Samanyu k •
WhatsApp Facebook X
പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തി; തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം,സീനിയർ ഡോക്ടർക്കെതിരെ കേസ്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരത്ത് മെഡിക്കൽ ദന്തൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. നെടുമങ്ങാട് ജില്ലാ സർക്കാർ ആശുപത്രിയിലെ സീനിയർ ഡോക്ടർ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സർജനായ N K ബിനുവിനെതിരെ പെൺകുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.

ഇന്ന് രാവിലെയാണ് സംഭവം. ഒ പിയിൽ ചികിത്സ തേടിയ പെൺകുട്ടിയോട് റൂമിൽ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിക്കുകയുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ