25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

ക്യാമറാമാന്‍റെ ചതി; ക്ലാസ് കട്ട് ചെയ്ത് കളി കാണാനെത്തി, ക്യാമറ കണ്ടതും മുഖം പൊത്തി, പക്ഷേ ലോകം മുഴുക്കെ കണ്ടു, വീഡിയോ വൈറൽ

ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ നടന്ന ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് മത്സരം കാണാൻ ക്ലാസ് കട്ട് ചെയ്ത് എത്തിയ വിദ്യാർഥികൾ അപ്രതീക്ഷിതമായി തത്സമയ ക്യാമറയിൽ കുടുങ്ങി. ക്യാമറ തങ്ങൾക്ക് നേരെ തിരിയുന്നത് കണ്ട് മുഖം മറച്ചും ഒളിച്ചും രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

N
Nikhil •
WhatsApp Facebook X
ക്യാമറാമാന്‍റെ ചതി; ക്ലാസ് കട്ട് ചെയ്ത് കളി കാണാനെത്തി, ക്യാമറ കണ്ടതും മുഖം പൊത്തി, പക്ഷേ ലോകം മുഴുക്കെ കണ്ടു, വീഡിയോ വൈറൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ക്രിക്കറ്റ് കാണാൻ ക്ലാസ് കട്ട് ചെയ്ത് സ്റ്റേഡിയത്തിലെത്തിയ വിദ്യാർഥികൾക്ക് ഒടുവിൽ എട്ടിന്‍റെ പണി കിട്ടി. ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ നടന്ന ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. മത്സരം കാണാനെത്തിയ കുട്ടികൾ, സ്റ്റേഡിയത്തിലെ തത്സമയ ക്യാമറ തങ്ങൾക്ക് നേരെ തിരിയുന്നത് കണ്ട് മുഖം മറച്ചും താഴേക്ക് കുനിഞ്ഞും രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ക്ലാസ് കട്ട് ചെയ്ത് സ്റ്റേഡിയത്തിൽ, പക്ഷേ ക്യാമറാമാൻ ചതിച്ചു
വെല്ലിങ്ടൺ ടെസ്റ്റിന്‍റെ അഞ്ചാം ദിവസമാണ് കൗതുകകരമായ ഈ നിമിഷങ്ങൾ അരങ്ങേറിയത്. സ്കൂൾ യൂണിഫോമിൽ തന്നെ സ്റ്റേഡിയത്തിലെത്തിയ ഒരു കൂട്ടം വിദ്യാർഥികൾ, ഗാലറിയിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ട് ആവേശത്തോടെ മത്സരം ആസ്വദിക്കുകയായിരുന്നു. നേരിട്ട് മത്സരം കാണാനുള്ള അവസരം കുട്ടികൾ നന്നായി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്റ്റേഡിയത്തിലെ ക്യാമറ ഇവരിലേക്ക് തിരിഞ്ഞത്.

തങ്ങൾ തത്സമയ സംപ്രേഷണത്തിൽ പതിയുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ കുട്ടികളുടെ ഭാവം മാറി. വീട്ടുകാരും അധ്യാപകരും കാണുമോയെന്ന ഭയത്താലാകാം, ഉടൻ തന്നെ കുട്ടികൾ മുഖം മറയ്ക്കാനും സീറ്റുകൾക്കിടയിലേക്ക് താഴേക്ക് കുനിഞ്ഞ് കാഴ്ചയിൽ നിന്ന് മറയാനും തുടങ്ങി. കുട്ടികളുടെ ഈ പെട്ടെന്നുള്ള പരിഭ്രമവും ഒളിച്ചുകളിയുമാണ് ദൃശ്യങ്ങളെ ഇത്രയധികം രസകരമാക്കിയത്.

'ഏറ്റവും മികച്ച കാലം'
സംഭവത്തിന്‍റെ വീഡിയോ പ്രമുഖ സ്പോർട്സ് പ്ലാറ്റ്‌ഫോമായ സോണി ലൈവ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. "പ്രിയപ്പെട്ട രക്ഷിതാക്കളേ, നിങ്ങളുടെ കുട്ടികൾ എവിടെയാണെന്ന് ഞങ്ങൾ കണ്ടെത്തി" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. പലർക്കും തങ്ങളുടെ പഴയ സ്കൂൾ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ. "ഇതൊക്കെയാണ് ആ നല്ല കാലം" എന്നായിരുന്നു ഒരാളുടെ പ്രതികരണം."പ്രിയപ്പെട്ട രക്ഷിതാക്കളേ, നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണ്" എന്ന് മറ്റൊരാൾ തമാശരൂപേണ കുറിച്ചു."ഏറ്റവും മികച്ച നിമിഷം", "സ്കൂൾ കാലത്തെ ഏറ്റവും മനോഹരമായ ദിവസങ്ങൾ" എന്നിങ്ങനെയുള്ള കമന്‍റുകളുമായി ക്രിക്കറ്റ് ആരാധകരും ഈ രസകരമായ കാഴ്ച ഏറ്റെടുത്തിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ