
മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മാറ്റും? വാർത്താ സമ്മേളനങ്ങളിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കും
മുഖ്യമന്ത്രി വി ഡി സതീശന്റെ മാധ്യമ പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കുമെന്ന് സൂചന. വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനും മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകാനുമാണ് ശ്രമം. പിആര്ഡിയുമായി ആലോചിച്ചായിരിക്കും ക്രമീകരണങ്ങള് ഏര്പ്പെടുത്തുക.










