2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സർക്കാറിനും ജനങ്ങൾക്കും ആശ്വാസ വാർത്ത, ഇരുട്ടത്തിരിക്കേണ്ട; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 06:52 AM
പങ്കുവെക്കുക:
സർക്കാറിനും ജനങ്ങൾക്കും ആശ്വാസ വാർത്ത, ഇരുട്ടത്തിരിക്കേണ്ട; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു
സർക്കാറിനും ജനങ്ങൾക്കും ആശ്വാസ വാർത്ത, ഇരുട്ടത്തിരിക്കേണ്ട; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നുകേരളപ്രഭാതം

സാഹചര്യം മെച്ചപ്പെട്ടതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെയും ജനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ വൈദ്യുതി ക്ഷാമത്തിന് അയവു വരുന്നു. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നതാണ് പ്രതിസന്ധിക്ക് പരിഹാരമാകുന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

​കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് എവിടെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുന്നത് പൂർത്തിയാകും. അതോടൊപ്പം ഒക്ടോബർ മുതൽ പീക്ക് സമയങ്ങളിൽ 588 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാക്കുന്നതിനുള്ള കരാർ സാധ്യമായതും കെഎസ്ഇബിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

​ദീർഘകാല കരാർ: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

​അതേസമയം, സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

​മുൻപുണ്ടായിരുന്ന ദീർഘകാല കരാറുകൾ റദ്ദായതിനെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭ്യത നഷ്ടപ്പെടുകയും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാനം നിർബന്ധിതരാവുകയും ചെയ്തു. ഇതുമൂലം ഇതുവരെ 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം