2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

' സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം' ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്- പിണറായി വിജയൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 03:53 PM
പങ്കുവെക്കുക:
' സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം' ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്- പിണറായി വിജയൻ
' സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം' ; ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്- പിണറായി വിജയൻകേരളപ്രഭാതം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ സർക്കാർ ഇരുമ്പുമറ തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളിൽ അടിയന്തരമായി മരുന്നെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമത്തെ തുടർന്ന് ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നുക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷം മുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യു.ഡി.എഫ് സർക്കാർ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.ഒമാരും ഡി.പി.എംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ നിർദേശത്തിൽ ആശുപത്രികളിൽ മരുന്നുപ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നുസമ്മതിക്കുകയാണ്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അത് ഉപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം