കേരളം
പൊട്ടി പുഴു അരിച്ച നിലയിൽ വൻ ചീമുട്ട ശേഖരം, കണ്ടെത്തിയത് ശീതീകരിച്ച കടമുറികളിൽ നിന്ന്; വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്ന് നിഗമനം
കോഴിക്കോട് മാവൂരിൽ വൻ ചീമുട്ട ശേഖരം പിടികൂടി. മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നാണ് പതിനാറായിരത്തോളം മുട്ട പിടികൂടിയത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനുള്ള മുട്ടയെന്ന് പ്രാഥമിക നിഗമനം. തിരിച്ചയക്കാനുള്ള മുട്ടകളെന്ന് കടയുടമ.