24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

ആലപ്പുഴ വാർത്തകൾ

ആകെ: 10 വാർത്ത
മറ്റ് ജില്ലകൾ തിരഞ്ഞെടുക്കുക:
പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച: രണ്ട് അസം സ്വദേശികൾ പിടിയിൽ കേരളം
24 Nov 2026, 02:21 PM

പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കവർച്ച: രണ്ട് അസം സ്വദേശികൾ പിടിയിൽ

പൊന്നാംവെളി സൗമ്യ ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയ അതേ അന്വേഷണ സംഘം തന്നെയാണ് ക്ഷേത്ര കവർച്ചാ കേസിലും പ്രതികളെ അതിവേഗം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി കേരളം
24 Nov 2026, 11:28 AM

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. പിന്നെ എങ്ങനെ തെളിവെടുക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.

ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ കൂടി പിടിയിൽ കേരളം
23 Nov 2026, 11:38 AM

ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഒരാൾ കൂടി പിടിയിൽ

മുഹമ്മയിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. കാപ്പ നിയമപ്രകാരം നേരത്തെ നടപടി നേരിട്ട കിരൺ ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

'കുന്നത്തൂർ രാമു' വാട്സാപ്പ് ​ഗ്രൂപ്പിലെ തർക്കം കലാശിച്ചത് സംഘർഷത്തിൽ; വധശ്രമത്തിനും വീടുകയറി ആക്രമിച്ചതിനും കേസ്; മൂന്നുപേർ പിടിയിൽ കേരളം
20 Nov 2026, 03:18 PM

'കുന്നത്തൂർ രാമു' വാട്സാപ്പ് ​ഗ്രൂപ്പിലെ തർക്കം കലാശിച്ചത് സംഘർഷത്തിൽ; വധശ്രമത്തിനും വീടുകയറി ആക്രമിച്ചതിനും കേസ്; മൂന്നുപേർ പിടിയിൽ

നവംബർ 14-ന് രാത്രിയായിരുന്നു സംഭവം. 'കുന്നത്തൂർ രാമു' എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രവീണും കാർത്തികേയനും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രവീണിന്റെ സുഹൃത്താണ് അറസ്റ്റിലായ ഗിരീഷ്. സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു.

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; നിരവധിപ്പേരുടെ പണം തട്ടി, യുവതി പിടിയിൽ കേരളം
20 Nov 2026, 03:09 PM

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; നിരവധിപ്പേരുടെ പണം തട്ടി, യുവതി പിടിയിൽ

കായംകുളത്ത് ലൈസൻസില്ലാത്ത ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിലായി.

വീണ്ടും അഭിഭാഷക ഗൗൺ ഇട്ട് പി എസ് ശ്രീധരൻപിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി കേരളം
20 Nov 2026, 03:01 PM

വീണ്ടും അഭിഭാഷക ഗൗൺ ഇട്ട് പി എസ് ശ്രീധരൻപിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി

ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു.

മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് അന്തരിച്ചു കേരളം
20 Nov 2026, 11:25 AM

മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് അന്തരിച്ചു

പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരിയാണ് (75) അന്തരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു കേരളം
20 Nov 2026, 11:03 AM

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു

മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥി മരിച്ചു.

ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി 5 വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് വീടൊരുക്കി കെ സി വേണുഗോപാൽ കേരളം
09 Nov 2026, 02:33 PM

ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി 5 വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് വീടൊരുക്കി കെ സി വേണുഗോപാൽ

പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്

ടിക്കറ്റ് ഹരിപ്പാട്ടേക്ക്, ഇറക്കിവിട്ടത് ആലപ്പുഴയിൽ; വിദ്യാര്‍ത്ഥിനിയെ പാതിവഴിയിലുപേക്ഷിച്ച് കെഎസ്ആർടിസി, രാത്രി സ്റ്റാൻഡിൽ കാത്തുനിന്നത് 2 മണിക്കൂർ കേരളം
09 Nov 2026, 02:25 PM

ടിക്കറ്റ് ഹരിപ്പാട്ടേക്ക്, ഇറക്കിവിട്ടത് ആലപ്പുഴയിൽ; വിദ്യാര്‍ത്ഥിനിയെ പാതിവഴിയിലുപേക്ഷിച്ച് കെഎസ്ആർടിസി, രാത്രി സ്റ്റാൻഡിൽ കാത്തുനിന്നത് 2 മണിക്കൂർ

ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് രണ്ടുമണിക്കൂറോളം കാത്തുനിന്ന പെൺകുട്ടിയെ ഒടുവിൽ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.