ഡോക്ടര്മാരിലേക്കെത്താന് ഇനി എഐ വഴി; ചൈനയില്‍ മരുന്ന് കമ്പനികളുടെ പുതിയ ഐഡിയ
ചൈനയിലെ ആശുപത്രികളിലെ അഴിമതി തടയാൻ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ മരുന്നുകമ്പനികൾ ഡോക്ടർമാരെ സ്വാധീനിക്കാൻ പുതിയ വഴി തേടുന്നു. നേരിട്ടുള്ള സന്ദർശനങ്ങൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകളിലൂടെയാണ് കമ്പനികൾ ഇപ്പോൾ മാർക്കറ്റിങ് നടത്തുന്നത്.