സ്വർണാഭരണങ്ങൾ വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിലെ കുതിപ്പിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസകരമായ ഇടിവ്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കണക്കുകൾ പ്രകാരം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയും പവന് 1,11,440 രൂപയുമായി.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ
ജൂലൈ 30- 1,05,840 രൂപ
