“ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്”; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്വാനി

കൊച്ചി: തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടി ഹൻസിക മോട്വാനി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
“ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്” എന്ന കുറിപ്പോടെയാണ് ഹൻസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിറന്നാൾ കേക്കിനുമുന്നിൽ സന്തോഷത്തോടെ ഇരിക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങൾ ചിത്രങ്ങളിൽ കാണാം. സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ, മൃണാൾ താക്കൂർ തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖരും ആരാധകരും താരത്തിന് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.
ബിസിനസുകാരനായ സൊഹേൽ ഖതൂരിയയുമായുള്ള വിവാഹമോചന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നാല് വർഷം നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.
ഹൃത്വിക് റോഷൻ നായകനായ ‘കോയി മിൽ ഗയാ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഹൻസിക അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് തെലുങ്ക് ചിത്രമായ ‘ദേശമുദുരു’വിൽ നായികയായി. ഹിമേഷ് രേഷാമിയ നായകനായെത്തിയ ‘ആപ്ക സുരൂർ’ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008-ൽ കന്നഡയിലും അരങ്ങേറ്റം കുറിച്ച താരം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ‘105 മിനിറ്റ്സ്’, ‘ഗാർഡിയൻ’ എന്നിവയാണ് ഹൻസികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
