24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

കോൺഗ്രസിൽ വീണ്ടും കലാപക്കൊടി; രാജ്മോഹൻ ഉണ്ണിത്താനെതിരെ യൂത്ത് കോൺഗ്രസും കാസർകോട് ഡിസിസിയും; എപിപി നിയമനത്തെ ചൊല്ലി തർക്കം

കാസർകോട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ഇടത് അനുകൂല അഭിഭാഷകനായ വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസും ഡിസിസി അധ്യക്ഷനും രംഗത്തെത്തി. ഡിസിസി നൽകിയ പട്ടികയിലാണ് പേരുള്ളതെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ വാദം ഇവർ തള്ളിക്കളഞ്ഞു.

N
Nikhil •
WhatsApp Facebook X
കോൺഗ്രസിൽ വീണ്ടും കലാപക്കൊടി; രാജ്മോഹൻ ഉണ്ണിത്താനെതിരെ യൂത്ത് കോൺഗ്രസും കാസർകോട് ഡിസിസിയും; എപിപി നിയമനത്തെ ചൊല്ലി തർക്കം
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കാസർകോട്: അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെ ചൊല്ലി കാസർകോട് കോൺഗ്രസിൽ തർക്കം. ഇടത് അനുകൂല അഭിഭാഷക സംഘടനയിൽ പെട്ട വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിലാണ് യൂത്ത് കോൺഗ്രസിന് പ്രതിഷേധം. ഡിസിസി നൽകിയ പട്ടിക അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചപ്പോൾ ഡിസിസി നൽകിയ പട്ടികയിൽ വിദ്യാധരൻ നമ്പ്യാരുടെ പേരുണ്ടെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ വാദം. അതേസമയം, എംപി കൂടിയായ രാജ്മോഹൻ ഉണ്ണിത്താനെ തള്ളി ഡിസിസി അധ്യക്ഷനും രംഗത്തെത്തി.

വെള്ളം കോരിയവനും വിറക് വെട്ടിയവനും പുറത്തായെന്ന വിമർശനമുന്നയിച്ച് വിവാദത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ച പേരുകൾ പരിഗണിച്ചില്ലെന്ന പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത് എത്തി. ബേഡകത്തുള്ള കോൺഗ്രസുകാരനായ അഭിഭാഷകന്റെ പേര് പരിഗണിച്ചില്ലെന്നും പരാതി. ഡിസിസി നൽകിയ പട്ടികയിൽ മൂന്നാമത്തെ പേര് വിദ്യാധരൻ നമ്പ്യാരുടെതാണെന്നും ജില്ലാ കമ്മിറ്റി തന്നെയാണ് തീരുമാനിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി വാദിച്ചു.

എന്നാൽ ഈ വാദം തള്ളിയ യൂത്ത് കോൺഗ്രസ്, ഡിസിസി കൊടുത്ത പട്ടികയിൽ വിദ്യാധരന്റെ പേരില്ലെന്നും പറഞ്ഞു. വ്യാജ മെമ്പർഷിപ്പിന്റെ പേരുപറഞ്ഞ് ഉണ്ണിത്താൻ പരിഹസിച്ചതിലും യൂത്ത് കോൺഗ്രസിന് അമർഷമുണ്ട്. ഡിസിസി നൽകിയ പട്ടികയിൽ വിദ്യാധരന്റെ പേരുണ്ടെന്ന വാദം തള്ളി ഡിസിസി അധ്യക്ഷൻ പി കെ ഫൈസലും രംഗത്തുവന്നു. കെപിസിസിക്ക് പരാതിയും നൽകി. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താൻ എതിരെ ഫൈസൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് ശേഷം ഇരുവരും രണ്ട് ചേരിയിലാണ്. അതേസമയം ഉണ്ണിത്താന്റെ പരിഹാസത്തിന് കാർട്ടൂൺ വീഡിയോ ഇറക്കിയും യൂത്ത് കോൺഗ്രസ് മറുപടി നൽകി.

ബന്ധപ്പെട്ട വാർത്തകൾ