24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

S
Samanyu k •
WhatsApp Facebook X
രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് യുവതിയടക്കം രണ്ടുപേർ പഞ്ചാബിൽ പിടിയിലായി. മഹക്ദീപ് കൗർ (21), ദവീന്ദർ സിംഗ് (22) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും, ശ്രീ ഗംഗാനഗർ പൊലീസും, പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
അറസ്റ്റിലായ മഹക്ദീപ് കൗറിന് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഹാൻഡ്‌ലർമാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. 'ചാച്ച', 'ഷാ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ പ്രണയബന്ധം നടിച്ച് സംസാരിച്ചും പണം നൽകിയുമാണ് യുവതിയെ കെണിയിൽ വീഴ്ത്തിയത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇത്തരത്തിലുള്ള ഹണിട്രാപ്പ് തന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഗംഗാനഗർ സ്വദേശിനിയായ ബബിത എന്ന യുവതിയെയും സമാനമായ രീതിയിൽ ഐ.എസ്.ഐ കെണിയിൽപ്പെടുത്തിയിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ലഹരിമരുന്ന് കടത്ത് കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു മഹക്ദീപ് കൗർ. റെയിൽവേ ട്രാക്കിൽ സ്ഫോടനം നടത്തുന്നതിനായി ഇവർക്ക് പണം ലഭിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതിയിൽ നിന്ന് രണ്ട് തോക്കുകളും 46 തിരകളും 30,000 രൂപയും പൊലീസ് കണ്ടെടുത്തു. പ്രതികൾക്ക് താമസസൗകര്യവും മോട്ടോർ സൈക്കിളും സംഭവസ്ഥലത്തേക്കുള്ള യാത്രാസൗകര്യവും ഒരുക്കി നൽകിയെന്ന് സംശയിക്കുന്ന മറ്റ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ