27 നവംബർ 2026, വെള്ളി
ഓൺലൈൻ എഡിഷൻ

വീട്ടിലെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്ച; തൃശ്ശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ചനിലയിൽ, മൃതദേഹങ്ങൾ അടുക്കളയിൽ

ദമ്പതിമാരുടെ മകൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയിൽനിന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരുടെയും മൃത​ദേഹങ്ങൾ കണ്ടത്. മകൻ വീടിനകത്ത് പ്രവേശിച്ചപ്പോൾ അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നതോടെയാണ് അടുക്കളയിൽ രണ്ടുപേരെയും വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്.

N
Nikhil •
WhatsApp Facebook X
വീട്ടിലെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്ച; തൃശ്ശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ചനിലയിൽ, മൃതദേഹങ്ങൾ അടുക്കളയിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തൃശ്ശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തുന്ന സന്തോഷ്(55) ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

ദമ്പതിമാരുടെ മകൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയിൽനിന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരുടെയും മൃത​ദേഹങ്ങൾ കണ്ടത്. മകൻ വീടിനകത്ത് പ്രവേശിച്ചപ്പോൾ അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നതോടെയാണ് അടുക്കളയിൽ രണ്ടുപേരെയും വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറത്ത് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബന്ധപ്പെട്ട വാർത്തകൾ