24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

S
Samanyu k •
WhatsApp Facebook X
പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ചെന്നൈ: പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. 73 വയസായിരുന്നു. കേരളശബ്ദം മാഗസിന്‍, നാന സിനിമ വാരിക എന്നിവയുടെ ഫോട്ടോഗ്രാഫറായിരുന്നു.

തമിഴ്‌നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം. കൊല്ലം മോഹന്‍ കുടുംബത്തോടൊപ്പം മാര്‍ത്താണ്ഡത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് കയറിയ മോഹനെ കാണാതായതോടെ മാര്‍ത്താണ്ഡത്തിറങ്ങിയ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്.

ബന്ധപ്പെട്ട വാർത്തകൾ