അമേരിക്കയിലെ വിമാന പ്രതിസന്ധി പരിഹരിച്ചു. വിമാനങ്ങൾ പുറപ്പെടാനാകാതെ അഞ്ചുമണിക്കൂറോളം 15 ലക്ഷത്തോളം യാത്രക്കാരാണ് കുടുങ്ങിയത്.വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസം മാനങ്ങളുടെ ടേക്ക് ഓഫ് നിർത്തിവച്ചിരുന്നു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ തടസപ്പെട്ടതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. നാട്ടിലേക്ക് മടങ്ങുകയായിരുന്നവരും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ യാത്ര തിരിച്ചവരും പ്രതിസന്ധിയിലായിരുന്നു.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്.
അമേരിക്കയിൽ വിമാനങ്ങൾ പുറപ്പെടാനാകാതെ 15 ലക്ഷത്തോളം യാത്രക്കാർ കുടുങ്ങിയ പ്രതിസന്ധി പരിഹരിച്ചു
S
Samanyu k
•