24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും , വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല

S
Samanyu k •
WhatsApp Facebook X
മദ്യ നയം: ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും , വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: മദ്യ നയത്തിന്റെ കരട് എക്സൈസ് വകുപ്പ് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കൈമാറും. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. ബെവ്കോ ഔട്ട്‍ലറ്റുകളുടെ എണ്ണം കൂട്ടില്ല. ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും. ഏകീകരണ നീക്കം ആലോചനയിൽ. ഈ മാസം തന്നെ മദ്യനയം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ വിമർശനങ്ങൾ ഉയർന്നു. ഇതടക്കം പരിഹരിക്കുന്നതാണ് പുതിയ മദ്യനയം.

വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടതില്ല എന്നാണ് യുഡിഎഫ് തീരുമാനമെങ്കിൽ അതുമായി മുമ്പോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എക്‌സൈസ് കമ്മീഷണറായിരുന്ന സിറാം സാംബശിവ റാവുവാണ് മദ്യനയത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കുക, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ എന്നിവയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും അനുമതി നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ മദ്യനയത്തിന്റെ കരടിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം

ബന്ധപ്പെട്ട വാർത്തകൾ