27 നവംബർ 2026, വെള്ളി
ഓൺലൈൻ എഡിഷൻ

കൊലവിളി പ്രസം​ഗം മധുസൂദനനെതിരെ പരാതിയുമായി അജിത് ലാൽ; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐയും

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്. പരാതിയിൽ കേസെടുക്കും. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി.

N
Nikhil •
WhatsApp Facebook X
കൊലവിളി പ്രസം​ഗം മധുസൂദനനെതിരെ പരാതിയുമായി അജിത് ലാൽ; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐയും
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ പരാതിയുമായി പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാൽ. ആഭ്യന്തര മന്ത്രിക്കാണ് സജിത് ലാൽ പരാതി നൽകിയത്. പൊതുസമാധാനത്തിനു ഭീഷണി ഉയർത്തുന്നതാണ് പ്രസംഗമെന്നു പരാതിയിൽ അജിത് ലാൽ ആരോപിച്ചു. നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം നൽകി.

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്. പരാതിയിൽ കേസെടുക്കും. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ബന്ധപ്പെട്ട വാർത്തകൾ