24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി

S
Samanyu k •
WhatsApp Facebook X
വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് നിയമിതനായി. നിയമനത്തിൽ സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അഭിനന്ദനങ്ങൾ അറിയിച്ചു. വത്തിക്കാന്റെ നയതന്ത്രസേവനരംഗത്ത് ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്രദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള ആർച്ചുബിഷപ്പ് സൊമ്മെർടാഗിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
ആർച്ച് ബിഷപ്പ് വാൾഡെമർ സൊമ്മെർടാഗ്
1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വിയംബോർക്ക് ജനിച്ച അദ്ദേഹം 1993 മേയ് 30-ന് വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽനിന്ന് നയതന്ത്രപഠനവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളി ക്രോസിൽനിന്ന് കാനൻ നിയമത്തിൽ ബിരുദവും നേടി.
2000 ജൂലൈ ഒന്നിന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രസേവനത്തിൽ പ്രവേശിച്ചു. ടാൻസാനിയ, നിക്കരാഗ്വ, ബോസ്നിയ ആൻഡ് ഹെർസഗോവിന, മോണ്ടിനെഗ്രോ, ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സ്റ്റേറ്റ് റിലേഷൻസ് വിഭാഗത്തിലും പ്രവർത്തിച്ചു.

ബന്ധപ്പെട്ട വാർത്തകൾ