പിഎം കിസാൻ സമ്മാൻ നിധി പദ്ധതി വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രതിവർഷം നൽകുന്ന 6,000 രൂപയുടെ സഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കേരളത്തിൽ വലിയ കുറവ്. ഏറ്റവും കൂടുതൽ പേർക്ക് ആനുകൂല്യം ലഭിച്ച പത്താം ഗഡുവുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും ഒടുവിൽ വിതരണം ചെയ്ത ഇരുപത്തിമൂന്നാം ഗഡു ആയപ്പോഴേക്കും ഗുണഭോക്താക്കളുടെ എണ്ണത്തിൽ 6.73 ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പതിനൊന്ന് കോടിയിലധികം കർഷകർക്ക് രാജ്യവ്യാപകമായി ഗുണം ചെയ്യുന്ന ഈ പദ്ധതിയിൽ, 2021 ഡിസംബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ പത്താം ഗഡു ലഭിച്ചത് 35,45,286 പേർക്കായിരുന്നു. എന്നാൽ 2026 ജൂലൈയിൽ വിതരണം ചെയ്ത ഇരുപത്തിമൂന്നാം ഗഡു എത്തിയപ്പോൾ ആനുകൂല്യം ലഭിച്ചവരുടെ എണ്ണം 28,71,911 ആയി ചുരുങ്ങി. ഗുണഭോക്തൃ പരിശോധന കർശനമാക്കിയതും, ഇ-കെവൈസി നിർബന്ധമാക്കിയതും, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ കൃത്യമായി പരിശോധിറച്ചതും, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് പരിശോധന നടപ്പിലാക്കി കേന്ദ്ര സർക്കാർ പട്ടിക പരിഷ്കരിച്ചതുമാണ് ഈ ഇടിവിന് പ്രധാന കാരണം.
പിഎം കിസാൻ പട്ടിക കേന്ദ്രം പരിഷ്കരിച്ചു; കേരളത്തിൽ 6.73 ലക്ഷം പേർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും
S
Samanyu k
•