24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

'ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാനാവില്ല'; ഇറ്റാലിയൻ നേതാവ് ജാക്കോമോ വിസ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ‌

S
Samanyu k •
WhatsApp Facebook X
'ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാനാവില്ല'; ഇറ്റാലിയൻ നേതാവ് ജാക്കോമോ വിസ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ‌
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ച ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജാക്കോമോ ഫീലിബെക്ക് വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റ് പങ്കെടുക്കാനായി കോൺഫറൻസ് വിസയിലാണ് ഫീലിബെക്ക് ഇന്ത്യയിലെത്തിയത്. വിദേശ പൗരന്മാർക്ക് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ അനുമതിയില്ലെന്നും ഏത് വിഭാഗത്തിലുള്ള വിസയിലാണെങ്കിലും ഈ നിയന്ത്രണം ബാധകമാണെന്നും സർക്കാർ വ്യക്തമാക്കി.
നവംബർ 14-ന് ഹൈദരാബാദിൽ നടന്ന ഭാരത് സമ്മിറ്റിനിടെ കോൺഗ്രസിനും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പിന്തുണ പ്രഖ്യാപിച്ച് ഫീലിബെക്ക് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയർന്നത്.
ഇ-വിസ പോർട്ടൽ വഴിയാണ് ഫീലിബെക്ക് കോൺഫറൻസ് വിസയ്ക്കായി അപേക്ഷിച്ചത്. വിദേശികൾക്ക് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവാദമില്ലെന്നും അത്തരം നടപടികൾ വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ