കോട്ടയം: യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തൊഴിലാളി-ബഹുജന ഐക്യം ശക്‌തിപ്പെടുത്തണമെന്നു സി.ഐ.ടി.യു സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. നൂറുദിന കര്‍മപദ്ധതിയുടെ കണക്കുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌ഥലംമാറ്റം, കരാര്‍ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ, പിഎംശ്രീ പദ്ധതി, സര്‍വകലാശാലാ നിയമനങ്ങള്‍, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം, മദ്യനയത്തിലെ മാറ്റം, സംസ്‌ഥാനത്തിന്റെ കടമെടുപ്പ്, മന്ത്രിമാരുടെ വിദേശയാത്രകള്‍, മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര ഹെലികോപ്‌റ്റര്‍ സേവനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മിഷന്‍ സമുദ്ര തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ മറുപടി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയയത്തില്‍ പറയുന്നു.