മധുരയിൽ 21 കോടി രൂപയുടെ ആഭരണങ്ങൾ കവർന്ന തനിഷ്ക് ഷോറൂം മോഷണക്കേസിൽ നിർണായക വഴിത്തിരിവ്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കേസിലെ മുഖ്യപ്രതിയായ 25-കാരൻ നിഷാന്തിനെ ധർമപുരിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
നവംബർ 12-നായിരുന്നു കവർച്ച നടന്നത്. പാലങ്കാനത്തം–കലവാസൽ ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽനിന്ന് ഏകദേശം 11 കിലോഗ്രാം സ്വർണ, വജ്രാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കേസിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് നിഷാന്തിന്റെ പിതാവ് സുരേഷിനെയും സുഹൃത്തായ മീനാക്ഷി നാച്ചിയാറിനെയും നവംബർ 14-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈയിലൊരു ടാറ്റു; തുമ്പായത് മധുരയിലെ 22 കോടി സ്വർണക്കവർച്ചയ്ക്ക്
S
Samanyu k
•