24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

ഒരു മാസത്തിനിടെ കണ്ടെത്തിയത് ശബരിമല തീർത്ഥാടകർ ഉപേക്ഷിച്ച 2 ലക്ഷത്തിലേറെ കിലോ തുണി

S
Samanyu k •
WhatsApp Facebook X
ഒരു മാസത്തിനിടെ കണ്ടെത്തിയത് ശബരിമല തീർത്ഥാടകർ ഉപേക്ഷിച്ച 2 ലക്ഷത്തിലേറെ കിലോ തുണി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തീർത്ഥാടനവുമായി യാതൊരു ബന്ധവുമില്ല എന്ന് അധികൃതരും ആചാര്യന്മാരും പലതവണ പറഞ്ഞിട്ടും
ശബരിമല തീർത്ഥാടന സീസണിന് മുന്നോടിയായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ
നന്നായി കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെടുത്തത് രണ്ടു ലക്ഷത്തിലേറെ കിലോഗ്രാം തുണി മാലിന്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 'ക്ലീൻ കേരള കമ്പനി ലിമിറ്റഡ്' (സി.കെ.സി.എൽ) ആണ് ഈ മാലിന്യനീക്കത്തിന് നേതൃത്വം നൽകിയത്. ഇതിന്റെ ഭാഗമായി 2,39,386 കിലോ തുണിമാലിന്യങ്ങളാണ് നീക്കം ചെയ്തത്.
ഇതിൽ 1,29,520 കിലോഗ്രാം തുണിയും നിലയ്ക്കൽ ഹെലിപ്പാഡിന് സമീപത്തുനിന്നാണ് ക്ലീൻ കേരള കമ്പനി പുറത്തെടുത്തത്. തീർത്ഥാടകർ പമ്പാ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാണിത്. പമ്പാ നദിയിൽ നിന്ന് തുണി മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുമ്പ് കരാറെടുത്ത ഏജൻസി, അതിലെ നല്ല തുണികൾ എടുത്തശേഷം ബാക്കി ഭാഗങ്ങൾ ഹെലിപ്പാഡിന് പിന്നിലെ ഗോശാലയുടെ ഭാഗത്ത് തള്ളിയതാണെന്നാണ് സംശയിക്കുന്നത്.
പുണ്യസ്നാനത്തിന് ശേഷം തീർത്ഥാടകർ വസ്ത്രങ്ങൾ പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് വർഷങ്ങളായി തുടരുന്നുണ്ട്.എന്നാൽ ഇത് ആചാരത്തിന്റെ ഭാഗമല്ലെന്ന് കേരള ഹൈക്കോടതിയും ബന്ധപ്പെട്ട അധികാരികളും തന്ത്രി ഉൾപ്പെടെയുള്ള ആചാര്യന്മാരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
മണലിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന തുണിത്തരങ്ങൾ വേർതിരിച്ചെടുക്കുക എന്നത് അതീവ ദുഷ്കരമായ ഒരു ജോലിയാണെന്ന് ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ. സുരേഷ് കുമാർ വ്യക്തമാക്കി. എങ്കിലും കൃത്യമായി വേർതിരിച്ചാൽ ഇവ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ശേഖരിക്കുന്ന തുണിത്തരങ്ങൾ കമ്പനിയുടെ ആർ.ഡി.എഫ് പ്ലാന്റിലേക്കാണ് മാറ്റുന്നത്. പ്രത്യേക സാങ്കേതിക വിദ്യയിലൂടെ ഇവ സിമന്റ് ഫാക്ടറികളിൽ കൽക്കരിക്ക് പകരമുള്ള ഇന്ധനമായി ഉപയോഗിക്കാൻ പാകത്തിലാക്കുകയാണ് ചെയ്യുന്നത്. അധികൃതർ വേണ്ടത്ര നടപടിയെടുത്തില്ലെങ്കിൽ

ബന്ധപ്പെട്ട വാർത്തകൾ