ബ്രിട്ടീഷ് പൗരത്വം നേടിയതുകൊണ്ട് ഇന്ത്യയിലെ കേസുകളിൽ നിന്ന് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും, കൈമാറ്റം ചെയ്യുന്നതിന് നിയമപരമായ തടസ്സമില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും, അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് കൂടുതൽ സങ്കീർണമാകും.
വർഷങ്ങളായി ലണ്ടനിൽ താമസിക്കുന്ന ഐപിഎൽ സ്ഥാപകൻ ലളിത് മോദി, ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. യുകെയെ തന്റെ വീടായി കണ്ട് "വർഷങ്ങൾ" പിന്നിട്ട ശേഷമാണ് ഈ നേട്ടമെന്നും അദ്ദേഹം കുറിച്ചു.
ലളിത് മോദി ബ്രിട്ടീഷ് പൗരത്വം നേടിയെങ്കിലും, അത് ഇന്ത്യയിലെ കേസുകളിൽ നിന്ന് അദ്ദേഹത്തിന് നിയമപരമായ പരിരക്ഷ നൽകുന്നില്ല. എന്നാൽ, അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിയമനടപടികൾ ഇതോടെ കൂടുതൽ കടുപ്പമേറിയതാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ കേസുകളിൽ ഇത് എന്ത് മാറ്റങ്ങളുണ്ടാക്കുമെന്ന് പരിശോധിക്കാം.
ലളിത് മോദി ഇനി ബ്രിട്ടീഷ് പൗരൻ; ഇന്ത്യയിലെ കേസുകളിൽ വിചാരണ നേരിടാൻ തിരികെ എത്തിക്കാനാകുമോ?
S
Samanyu k
•