24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക്, ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും

പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും.

N
Nikhil •
WhatsApp Facebook X
യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക്, ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും. പക്ഷേ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല. ഔട്ട്ലറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും. കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കും സ്വീകരിക്കുക.

സർക്കാർ സമീപനത്തിൽ ചട്ടം പറഞ്ഞ് ഉദ്യോഗസ്ഥർ വെള്ളം ചേർത്ത് തുടങ്ങിയതോടെയാണ് മദ്യനയം ഇനി വൈകിക്കൂടെന്ന നിലപാടിലേക്ക് എക്സൈസ് വകുപ്പും സർക്കാരും എത്തുന്നത്. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ കരട് നയം തയ്യാറാക്കി ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നൽ. ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല, പക്ഷെ രൂപം മാറും. ഉപഭോക്താക്കളുടെ സൗകര്യത്തിനായിരിക്കും മുൻഗണന. സെൽഫ് ഹെൽപ് കൌണ്ടറുകൾ പ്രോത്സാഹിപ്പിക്കും. ബെവ്കോ ഔട്ട്ലെറ്റുകളും വേർഹൗസുകളും എറ്റെടുത്ത് നടത്താൻ സഹകരണ സംഘങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ മുൻഗണന കിട്ടും.

കള്ള് ചെത്ത് മേഖലയിൽ സമഗ്ര മാറ്റവും പരിഗണനയിലുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച് നിശ്ചയിച്ച വി ഡി സതീന്‍റെ തീരുമാനം കോൺഗ്രസിന് അകത്ത് തന്നെ വലിയ പൊട്ടിത്തറിക്ക് ഇടയാക്കിയിരുന്നു. തീരുമാനം ഒടുവിൽ യുഡിഎഫ് ഉപസമിതിക്ക് വിട്ടു വിവാദത്തിന് താൽക്കാലിക വിരാമമിട്ടിരുന്നു. എന്നാൽ വിൽപ്പനയിലും നികുതി നിരക്കിലും ഇതുവരെ നയപരമായ തീരുമാനമായില്ല. ഉപസമിതിയും ഉണ്ടാക്കിയിട്ടില്ല. വീര്യം കുറഞ്ഞ മദ്യവില്പനയിൽ തീരുമാനം തുടർ ചർച്ചകൾക്ക് ശേഷമെന്നാണ് മന്ത്രിയുടെ നിലപാട്.

ബന്ധപ്പെട്ട വാർത്തകൾ