24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറഞ്ഞു ; ആറു മരണം, നിരവധിപേര്‍ക്ക് പരിക്ക്

N
Nikhil •
WhatsApp Facebook X
ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറഞ്ഞു ; ആറു മരണം, നിരവധിപേര്‍ക്ക് പരിക്ക്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തെഹ്രി ഗര്‍വാള്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ യാത്രക്കാരുമായി പോയ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ഗുലാര്‍ ബസാറിന് സമീപം ഉണ്ടായ അപകടത്തില്‍ ബസ്, പാലത്തിന് താഴെ 100 മീറ്റര്‍ ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ 30-35 യാത്രികരുണ്ടായിരുന്നു. വിവരം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഏകദേശം 20-ഓളം പരിക്കേറ്റവരെ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റി.

ബന്ധപ്പെട്ട വാർത്തകൾ