തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി പാർവതിയെ (15) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമിയുടെയും ഷൈജുവിന്റെയും മകളുമായ ഗൗരി പാർവതി (15) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അച്ഛൻ ഷൈജു രണ്ടു വർഷമായി വിദേശത്താണ്. അമ്മ ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. സംഭവത്തിൽ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.




