2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

' ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം ' ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വരുന്നു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 07:11 AM
പങ്കുവെക്കുക:
' ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം ' ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വരുന്നു
' ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം ' ; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വരുന്നുകേരളപ്രഭാതം

സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍; ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം അനുവദിക്കും. രജിസ്‌ട്രേഷനില്ലാതെ വളര്‍ത്തുന്നവര്‍ക്കും നായകളെ ഉപേക്ഷിക്കുന്നവര്‍ക്കും പിഴയും കര്‍ശന നടപടിയുമുണ്ടാകും.

സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് വളര്‍ത്തുനായകള്‍ മാത്രമേ ഇനി പാടുള്ളൂവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തപരമായ പെറ്റ് ഓണര്‍ഷിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഒരു വീട്ടില്‍ മൂന്ന് നായകള്‍ എന്ന പരിധി കൊണ്ടുവരുന്നത്. നിലവില്‍ സംസ്ഥാനത്തെ വളര്‍ത്തുനായകളുടെ എണ്ണം തെരുവുനായ്ക്കളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സമഗ്രമായ രജിസ്‌ട്രേഷന്‍ സംവിധാനമില്ലാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. രജിസ്‌ട്രേഷന്‍ വരുന്നതോടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും നിയന്ത്രണങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ വ്യവസ്ഥകള്‍ പ്രകാരം രജിസ്‌ട്രേഷനില്ലാതെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നത് കുറ്റകരമായിരിക്കും. അനധികൃത പ്രജനനം നടത്തുന്നവര്‍ക്കും വീടുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തിലുള്ള പരിധി ലംഘിക്കുന്നവര്‍ക്കുമെതിരെയുള്ള കര്‍ശന നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)