2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 04:31 AM
പങ്കുവെക്കുക:
ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽ
ഫ്രൂട്ട്സ്റ്റാളിൽ മോഷണം; പണവും സിസിടിവി മോഡവും വാച്ചും ബ്ലൂടൂത്ത് സ്പീക്കറും കത്തിയും കവർന്നു; സ്ഥിരം മോഷ്ടാവ് പിടിയിൽകേരളപ്രഭാതം

വടശ്ശേരിക്കരയിലെ ഫ്രൂട്ട് സ്റ്റാളിൽനിന്ന് പണവും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളിയായ എരുമേലി സ്വദേശി സുമേഷ് മോഹനൻ പിടിയിലായി.പെരുനാട് പൊലീസ് എരുമേലിയിൽനിന്ന് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പത്തനംതിട്ട: വടശ്ശേരിക്കരയിലെ ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ സംഭവത്തിൽ കോട്ടയം എരുമേലി സ്വദേശി പിടിയിൽ. എരുതുവാപുഴ അണിയറ ഹൗസിൽ സുമേഷ് മോഹനൻ (31) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച രാത്രി വടശ്ശേരിക്കര മണിയാറ്റ് പ്ലാസയ്ക്ക് സമീപമുള്ള ഫ്രൂട്ട് സ്റ്റാളിലാണ് മോഷണം നടന്നത്. കടയിൽനിന്ന് 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡം, വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, കത്തി എന്നിവയും പ്രതി കവരുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതിയെ അതിവേഗം വലയിലാക്കാൻ പെരുനാട് പൊലീസിനെ സഹായിച്ചത്.

പെരുനാട് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മിഥുൻ അശോക്, വിജേഷ്, അക്ഷയ് വേണു, അരുൺ എ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ എരുമേലിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മുമ്പും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)