2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി കേസ്; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പിണറായി വിജയന്‍, നീക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീല്‍ തള്ളിയതോടെ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 09:47 AM
പങ്കുവെക്കുക:
മാസപ്പടി കേസ്; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പിണറായി വിജയന്‍, നീക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീല്‍ തള്ളിയതോടെ
മാസപ്പടി കേസ്; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പിണറായി വിജയന്‍, നീക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീല്‍ തള്ളിയതോടെകേരളപ്രഭാതം

സിഎംആര്‍എല്‍ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അഴിമതിയിൽ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണമോ പ്രതികളുടെ വാദം കേൾക്കലോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് തിരിച്ചടി. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പിണറായി വിജയൻ. അഴിമതിയിൽ തെളിവ് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുന്നതിൽ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികൾക്ക് ആവശ്യപ്പെടാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയുള്ള അപ്പീൽ തള്ളിയതോടെയാണ് കേസ് സുപ്രീംകോടതിയിൽ എത്തിക്കാനുള്ള നീക്കം ആരംഭിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)