2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചു; തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവെന്ന് സിഎംഎഫ്ആർഐ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 09:42 AM
പങ്കുവെക്കുക:
കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചു; തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവെന്ന് സിഎംഎഫ്ആർഐ
കേരളത്തിൽ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചു; തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവെന്ന് സിഎംഎഫ്ആർഐകേരളപ്രഭാതം

കേരളത്തിൽ സിഎംഎഫ്ആർഐയുടെ സഹായത്തോടെ 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ ആരംഭിച്ചു. കൂടുമത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി തുടങ്ങിയ മേഖലകളിലെ ഈ സംരംഭങ്ങൾ തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവുണ്ടാക്കി.

കൊച്ചി: തീരദേശ വനിതകളുടെ കുടുംബവരുമാനത്തിൽ 35 ശതമാനം വരെ വർധനവ് വരുത്തി സിഎംഎഫ്ആർഐയുടെ പദ്ധതി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) സഹായത്തോടെ സംസ്ഥാനത്ത് 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. കൂടുമത്സ്യകൃഷി, അലങ്കാരമത്സ്യ വളർത്തൽ, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണം തുടങ്ങിയ മേഖലകളിലാണ് വനിതാ സംരംഭകർക്ക് പിന്തുണ നൽകിയത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളജി ഇന്നൊവേഷൻ (എസ്ടിഐ) ഹബ്ബാണ് കഴിഞ്ഞ നാല് വർഷത്തിനിടെ എട്ട് ജില്ലകളിലായി പദ്ധതി നടപ്പാക്കിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. 220 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 469 പേർക്ക് നേരിട്ടും, 2500-ഓളം പേർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

പദ്ധതി വഴി ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 30 മുതൽ 35 ശതമാനം വരെ വർധനവുണ്ടായതായി എസ്ടിഐ ഹബ്ബ് മേധാവി ഡോ. വി.പി. വിപിൻ കുമാർ പറഞ്ഞു. സംരംഭകത്വവും സാങ്കേതിക മികവും വർധിപ്പിക്കുന്നതിനായി 141 പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. കൂടുമത്സ്യ കൃഷി, കരിമീൻ വിത്തുത്പാദനം, കടൽമുരിങ്ങ കൃഷി, ഉണക്കമീൻ ഉൽപാദനം, അക്വേറിയം ബിസിനസ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

പരമ്പരാഗത ജോലികൾക്കപ്പുറം മത്സ്യമേഖലയിൽ ഉൽപാദകരും ബിസിനസ് ഉടമകളുമായി മാറാൻ സ്ത്രീകളെ ഈ പദ്ധതി സഹായിച്ചതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി. വിപണന സൗകര്യവും സാങ്കേതിക കൈമാറ്റവും അടക്കമുള്ള പിന്തുണ സ്ഥാപനം നൽകിവരുന്നുണ്ട്.

വനിതാ കർഷക ദിനത്തോടനുബന്ധിച്ച്, ദേശീയ കർഷക പുരസ്‌കാര ജേതാവും പദ്ധതിയുടെ ഗുണഭോക്താവുമായ ഡോ. അഖിലമോളുടെ കൊടുങ്ങല്ലൂരിലെ ഫാമിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിജയഗാഥകളും അനുഭവങ്ങളും സംരംഭകർ ചടങ്ങിൽ പങ്കുവെച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല
കേരളംകോഴിക്കോട്