2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രാത്രി 11 മണിക്ക് കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടി, ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:09 PM
പങ്കുവെക്കുക:
രാത്രി 11 മണിക്ക് കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടി, ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്
രാത്രി 11 മണിക്ക് കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടി, ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്കേരളപ്രഭാതം

തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി സജിത്തിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ തുരുത്തിൽ നിന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.

തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽനിന്ന് കൈവിലങ്ങ് ഊരി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്തിനെയാണ് (32) വൈകിട്ട് അഞ്ചോടെ പിടികൂടിയത്.

ഇയാളുടെ വീടിന് സമീപത്തെ പാടശേഖരത്തിന് നടുവിലുള്ള ആളൊഴിഞ്ഞ കാടുമൂടിയ തുരുത്തിൽ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലം വളഞ്ഞ് വിദഗ്ധമായി പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ, ഉൾവശത്തെ മുറിയിലെ തറയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് ബന്ധിച്ചാണ് ഇയാളെ സൂക്ഷിച്ചിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് വിലങ്ങ് ഊരിയെടുത്ത പ്രതി മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും, തിരുവല്ല - കായംകുളം സംസ്ഥാന പാതയ്ക്ക് സമീപത്തെ കാട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് അടിമയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)