2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 11:35 AM
പങ്കുവെക്കുക:
നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻകേരളപ്രഭാതം

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പൊലീസിന്റേത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ച പ്രതികൾക്ക് ദയ അർഹിക്കുന്നില്ലെന്നും മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കസ്റ്റഡി ആവശ്യപ്പെട്ടു.

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളുടെ പൊലീസ് കസ്റ്റഡി അപേക്ഷയെച്ചൊല്ലി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കടുത്ത വാദപ്രതിവാദങ്ങൾ. കേസിൽ പ്രതികളായ സുഹൈൽ സജീവൻ, നിനവ്, ജോയൽ, അമീർ എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നെന്നും ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും, ഇതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നും ചൂണ്ടിക്കാട്ടിയ പ്രതിഭാഗം, കാറിൽ ഒരുമിച്ച് യാത്ര ചെയ്തു എന്നതുകൊണ്ട് മാത്രം ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വാദിച്ചു. കേസിൽ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. പ്രതികൾ എല്ലാവരും 18 വയസ്സ് പൂർത്തിയായവരാണെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തവരല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരും സമാന പ്രായത്തിലുള്ളവരാണെന്നും അവർക്കും വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഓർമ്മിപ്പിച്ച പ്രോസിക്യൂഷൻ, കേസിന്റെ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, കസ്റ്റഡി അപേക്ഷയിലെ വിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)