ലങ്കൻ പരമ്പര തോറ്റാലും ഗംഭീറിന്റെ കസേര തെറിക്കില്ല, ബിസിസിഐയുടെ പൂര്‍ണ പിന്തുണയെന്ന് റിപ്പോര്‍ട്ട്

മുംബൈ: ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ തിരിച്ചടിയുണ്ടായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടീമിൽ നിലവിൽ തലമുറമാറ്റം നടക്കുകയാണെന്നും ശക്തമായൊരു നിരയെ വാർത്തെടുക്കാൻ പരിശീലകന് കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ. ‘റെവ്സ്പോർട്സ്’ ആണ് വാർത്ത പുറത്തുവിട്ടത്.
2024-ൽ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗംഭീർ ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന് കീഴിൽ 2025-ലെ ചാമ്പ്യൻസ് ട്രോഫിയും 2026-ലെ ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയെങ്കിലും, ടെസ്റ്റ് മത്സരങ്ങളിലെ തോൽവികളും ടീമിലെ അഭിപ്രായവ്യത്യാസങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വർഷം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 0-2ന് കൈവിട്ടത് ടീം മാനേജ്മെന്റിന് തിരിച്ചടിയായിരുന്നു.
ഇതിനിടെ, ടെസ്റ്റ് ടീം പരിശീലകനായി വി.വി.എസ്. ലക്ഷ്മൺ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബി.സി.സി.ഐ ഗംഭീറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസ് തലവനായ ലക്ഷ്മൺ ആ പദവിയിൽ തുടരാനാണ് താൽപര്യപ്പെടുന്നത്.
വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ മുന്നിൽ നിൽക്കെ താത്കാലിക പരിശീലകനെ നിയമിക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. അതിനാൽ നിലവിലെ കരാർ കാലാവധിയായ 2027 ഏകദിന ലോകകപ്പ് വരെ ഗൗതം ഗം
