റോയല്‍ ബ്ലൂ ലെഹംഗയില്‍ റോയല്‍ ലുക്കില്‍ അനുമോള്‍; ഷെര്‍വാണിയില്‍ രാജകുമാരനായി തിളങ്ങി ഭുവനേഷും; റിസപ്ഷന് ചിത്രങ്ങള്‍ പങ്കിട്ട് അനുമോള്‍

തിരുവനന്തപുരം: ആരാധകരെ അമ്പരപ്പിച്ച വിവാഹത്തിന് പിന്നാലെ, റിസപ്ഷൻ ചിത്രങ്ങളുമായി ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോൾ. റോയൽ ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
റോയൽ ബ്ലൂ ലെഹംഗയിൽ തിളങ്ങിയ അനുമോൾക്കൊപ്പം ഇന്തോ-വെസ്റ്റേൺ ഷെർവാണിയിൽ തമിഴ്നാട് സ്വദേശിയും നടനുമായ ഭുവനേഷും രാജകുമാരന്റെ ലുക്കിലാണ്. തിൻ ഷോൾഡർ സ്ട്രാപ്പുകളുള്ള സ്ലീവ്ലെസ് ബ്ലൗസ്, സ്റ്റോൺ വർക്കുകളും സീക്വൻസുകളും നിറഞ്ഞ സ്കർട്ട്, നീല ദുപ്പട്ട എന്നിവയാണ് അനുമോളുടെ വേഷം. മൾട്ടി കളർ ജെം സ്റ്റോൺ ചോക്കറും മാച്ചിങ് കമ്മലുകളും താരത്തിന് കൂടുതൽ പ്രൗഢി നൽകുന്നു.
മന്ദാരിൻ കോളറോട് കൂടിയ ഓഫ്-വൈറ്റ് ബന്ദ്ഗല സ്റ്റൈൽ അച്ച്കൻ ഷെർവാണിയാണ് ഭുവനേഷിന്റെ വേഷം. സിൽവർ ക്രിസ്റ്റൽ സ്റ്റോൺ വർക്കുകളും ഫ്ലോറൽ ഡിസൈനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂളിങ് ഗ്ലാസ് ധരിച്ച് താരം കൂടുതൽ സ്റ്റൈലിഷായാണ് ചിത്രങ്ങളിലുള്ളത്.
ആർക്കും മുൻകൂട്ടി സൂചന നൽകದೆയാണ് അനുമോൾ വിവാഹിതയായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ടെംപിൾ വെഡ്ഡിങ്, ഡസ്റ്റിനേഷൻ വെഡ്ഡിങ്, തമിഴ് വെഡ്ഡിങ് എന്നിവയ്ക്ക് പുറമേ ഹൽദി, മെഹന്ദി ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിസപ്ഷൻ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആഘോഷങ്ങളുടെ വീഡിയോകൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കുന്നുണ്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.
