ദി യു.എ.ഇ ലോട്ടറി: മൂന്നാമത്തെ 5 മില്യൺ ദിർഹം വിജയി; വീണ്ടുമൊരു മെഗാ സമ്മാനം

ദുബായ്: യു.എ.ഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ച് മില്യൺ ദിർഹം (ഏകദേശം 11 കോടിയോളം ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന 38 കാരിയായ സെൻ അരിയാനെ ഗാർസെലസാണ് ഈ മെഗാ സമ്മാനത്തിന് അർഹയായത്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിൽ ഇത്രയും വലിയ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് സെൻ.
“വിജയവാർത്ത കേട്ടപ്പോൾ ആദ്യമത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുകയിലെ പൂജ്യങ്ങൾ എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു” – സെൻ അരിയാനെ ഗാർസെലസ് സന്തോഷം പങ്കുവെച്ചു.
കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കിടെ രണ്ടു പേർക്ക് 30 മില്യൺ ദിർഹം സമ്മാനം ലഭിച്ചിരുന്നതായി ലോട്ടറി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 65 മില്യൺ ദിർഹമാണ് സമ്മാനമായി നൽകിയത്. ലക്കി ഡേ ഡ്രോ വഴി ഇതുവരെ 280 മില്യൺ ദിർഹം വിജയികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ (GCGRA) കൃത്യമായ നിയമാവലികൾ പാലിച്ചാണ് യു.എ.ഇ ലോട്ടറി പ്രവർത്തിക്കുന്നത്. ഇത് സമ്മാനദാനത്തിലെ സുതാര്യതയും പൂർണ്ണ വിശ്വാസ്യതയും ഉറപ്പുനൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
