സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. രണ്ടു ദിവസത്തിനിടെ പവന് 4,040 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപ ഉയർന്ന് 14,710 രൂപയിലെത്തി. പവന് 880 രൂപ വർധിച്ച് 1,17,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഗ്രാമിന് 395 രൂപയും (പവന് 3,160 രൂപ) വർധിച്ചിരുന്നു. വ്യാഴാഴ്ച ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു നിരക്ക്.
സ്വർണത്തിനൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. സാധാരണ വെള്ളി ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണനിരക്ക് (പവനിൽ):
- ഓഗസ്റ്റ് 21: ₹1,17,680
- ഓഗസ്റ്റ് 20: ₹1,16,800
- ഓഗസ്റ്റ് 19: ₹1,13,640
- ഓഗസ്റ്റ് 18: ₹1,14,320
- ഓഗസ്റ്റ് 17: ₹1,14,160
- ഓഗസ്റ്റ് 16: ₹1,13,760
- ഓഗസ്റ്റ് 15: ₹1,13,760
- ഓഗസ്റ്റ് 13: ₹1,13,760 (രാവിലെ) | ₹1,12,640 (ഉച്ചയ്ക്ക്)
- ഓഗസ്റ്റ് 12: ₹1,13,560
- ഓഗസ്റ്റ് 11: ₹1,13,760 (രാവിലെ) | ₹1,12,800 (വൈകീട്ട്)
- ഓഗസ്റ്റ് 10: ₹1,11,440
