രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുടെ റിലീസ് തിയ്യതി പുറത്ത്

കൊച്ചി: ‘രാക്ഷസുഡു’, ‘ഖിലാഡി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. പെൻ മൂവീസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർ.വി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം 2026 ഡിസംബർ 4-ന് പാൻ-ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തിനൊപ്പം പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രത്തിന്റെ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. തത്സമയ പ്രകടനങ്ങളുടെ വൈകാരികതയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളും സമന്വയിപ്പിക്കുന്ന ‘ഹൈബ്രിഡ് ലൈവ് ആക്ഷൻ’ ശൈലിയിലാണ് ചിത്രം ഒരുങ്ങുന്നത്. മഹാഭാരതത്തിലെ കർണ്ണന്റെ ത്യാഗവും വാഗ്ദാനങ്ങളും നിറഞ്ഞ ജീവിതത്തെ ആസ്പദമാക്കി ഒരു
