പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ; സർക്കാറിന്റെ വിശദീകരണം

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി രൂപയുടെ ഫണ്ട് ലഭ്യത ഉറപ്പാക്കാനാണ് ലൈഫ്-പിഎംഎവൈ സഹകരണ കരാറിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാറിന്റെ വിശദീകരണം. പിഎംഎവൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിക്കില്ലെങ്കിലും പിഎംഎവൈ ബ്രാൻഡിംഗ് (എംബ്ലം) ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
ബ്രാൻഡിംഗ് എംബ്ലം പതിപ്പിക്കുന്നത് വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും അതിനാൽ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ, ഭരണമാറ്റത്തിന് പിന്നാലെ പുതിയ യുഡിഎഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
അതേസമയം, പിഎംഎവൈ പദ്ധതിയിലെ സഹകരണം വിദ്യാഭ്യാസ മേഖലയിലെ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കുന്നതിലേക്ക് മുന്നോടിയായാണെന്ന രൂക്ഷവിമർശനവും ശക്തമാകുന്നുണ്ട്.
