ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ

പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു.
എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തത് പ്രതിഷേധാർഹമാണ്. സ്വന്തം പ്രവൃത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടത്. വിറളിപൂണ്ടാണ് ഗണേഷ് കുമാർ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും താലൂക്ക് യൂണിയൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
എൻ.എസ്.എസിനും സംഘടനയുടെ നേതൃത്വത്തിനുമെതിരെയുള്ള നിന്ദ പ്രസ്താവനകൾ ഇനിയും തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ മുന്നറിയിപ്പ് നൽകി.
