തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഹൊറർ ചിത്രം ‘അരൂപി’ ഒടിടിയിലേക്ക്; എവിടെ കാണാം?

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഹൊറർ ചിത്രം ‘അരൂപി’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14 മുതൽ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം വീഡിയോയിലും മനോരമ മാക്സിലും ചിത്രം സ്ട്രീമിങ് ആരംഭിക്കും.
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിച്ച് അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘അരൂപി’. ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്.
വൈശാഖ് രവി, ബോളിവുഡ് താരം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അമൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റിങ്: വി.ടി. വിനീത്, കലാസംവിധാനം: മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ഷാജി കൂനമാവ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ, പി.ആർ.ഒ: എ.എസ്. ദിനേശ്.
