‘സുദീപ്’ ആയി ഷൈന്‍ വര്‍ഗീസ്; ‘ഖലീഫ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഷൈന്‍ വര്‍ഗീസ് അവതരിപ്പിക്കുന്ന ‘സുദീപ്’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഒടുവിലായി പുറത്തുവന്നത്. ചിത്രത്തിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പരമ്പരയിലെ അഞ്ചാമത്തെ പോസ്റ്ററാണിത്.
ഓഗസ്റ്റ് 20-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മോഹൻലാലിൻ്റെ സാന്നിധ്യവും പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടുമാണ് ചിത്രത്തിൻ്റെ പ്രധാന ആകര്‍ഷണം. വൻ ഹൈപ്പോടെയെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്നത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുക.
‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. മാളവിക ശർമ്മ നായികയാകുന്ന ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു വി. എബ്രഹാം തന്നെയാണ് നിർമ്മാണം. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിൽ നിന്നുള്ള ‘അസലായവളെ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്, ആക്ഷൻ: ചേതൻ ഡിസൂസ, യാനിക് ബെൻ, ഫീനിക്സ് പ്രഭു. കോ ഡയറക്ടർ: സുരേഷ് ദിവാകർ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പി.ആർ.ഒ: വിപിൻ കുമാർ, വി.എഫ്.എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനറ്റ് സേവ്യര്‍.
