2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സൗദി അറേബ്യക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതി വിമതർ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 09:58 AM
പങ്കുവെക്കുക:
സൗദി അറേബ്യക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതി വിമതർ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ഹൂതി വിമതർ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ്കേരളപ്രഭാതം

സൗദി അറേബ്യക്കെതിരെ ആക്രമണം ശക്തമാക്കുമെന്നും വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്നും ഹൂതി വിമതരുടെ മുന്നറിയിപ്പ്. അരാംകോ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണങ്ങളും യു.എസ് - ഇറാൻ സംഘർഷ പശ്ചാത്തലവും ആഗോള എണ്ണ വിപണിയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

റിയാദ്: അരാംകോ കമ്പനിയുടെ ആസ്ഥാനത്തിന് നേരെ നടന്ന കനത്ത ആക്രമണത്തിന് പിന്നാലെയാണ് സൗദി അറേബ്യക്കെതിരെ ഹൂതികള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന എണ്ണശുദ്ധീകരണ ശാല എന്നിവയ്ക്ക് നേരെ ബാലിസ്റ്റിക് - ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ഭീഷണി.

ധഹ്റാനിലെ അരാംകോ ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിന് ആക്രമണത്തില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കമ്പനി സി.ഇ.ഒ അമീൻ നാസറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മുകളിലത്തെ മൂന്ന് നിലകള്‍ക്കാണ് കേടുപാടുകൾ പറ്റിയിട്ടുള്ളത്. കെട്ടിടത്തിന്റെ മേൽക്കൂരയും വാതിലുകളും തകർന്നതായി പ്രമുഖ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ചെറിയ രീതിയിലുള്ള തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ജീവനക്കാർ ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് സൗദി ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗൾഫ് മേഖലയിൽ യു.എസ് - ഇറാൻ സംഘർഷങ്ങൾ പുകയുന്നതിനിടയിലാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വീണ്ടും ശക്തമായിരിക്കുന്നത്. ഈ സംഭവവികാസങ്ങൾ ആഗോള എണ്ണ വിപണിയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു; കപ്പലുകളിലെ ജീവനക്കാരെ കുറിച്ച് വിവരമില്ല
അന്തർദേശീയം
മത്സരലേലം ഒഴിവാക്കി; കേന്ദ്ര പൊതുമേഖലാ ഡിഫൻസ് സ്ഥാപനമായ ബിഡിഎല്ലിൽ വഴിവിട്ട ഇടപാട്! മുൻ ചെയർമാൻ്റെ ഭാര്യയുടെ കമ്പനിക്ക് ദീർഘകാല കരാർ നൽകാൻ നീക്കം
അന്തർദേശീയം