പ്രവാസി മലയാളി സൗദിയിലെ അൽ ജൗഫിൽ നിര്യാതനായി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സൗദി അറേബ്യയിലെ അൽ ജൗഫിൽ ഹൃദയാഘാതം മൂലം അന്തരിച്ച മലപ്പുറം മമ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ (36) മൃതദേഹം അവിടെത്തന്നെ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിൽ ഇതിനായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
റിയാദ്: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയിലെ അൽ ജൗഫിൽ നിര്യാതനായി. മലപ്പുറം മമ്പുറം വി.കെ. പടി പിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്. വടക്കൻ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബർജലിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അൽ ജൗഫ് കിങ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പരേതനായ ആലിക്കുട്ടി പിലത്തോടത്തിൽ - പാത്തുമ്മ ദമ്പതികളുടെ മകനാണ്.
സുലൈഖയാണ് ഭാര്യ. മക്കൾ: ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മാഈൽ.
മൃതദേഹം അൽ ജൗഫിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സി. നടപടികൾ റിയാദ് കെ.എം.സി.സി. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിങ് കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവർ ചേർന്ന് പൂർത്തിയാക്കി. ഖബറടക്കവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് അറ്റോർണിയായി അൽ ജൗഫ് കെ.എം.സി.സി. ട്രഷറർ സൈദ് അലി, സെക്രട്ടറി ടി.പി. നൗഷാദ്, ഷറഫുദ്ദീൻ, നസീർ ദേശമംഗലം എന്നിവരും ഹോട്ടൽ മാനേജ്മെന്റ് പ്രതിനിധികളും രംഗത്തുണ്ട്.




