2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രണ്ട് എസ്ഐടി, പ്രത്യേക സംഘത്തെ നിയോഗിച്ച് പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങും, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 05:00 AM
പങ്കുവെക്കുക:
രണ്ട് എസ്ഐടി, പ്രത്യേക സംഘത്തെ നിയോഗിച്ച് പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങും, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ
രണ്ട് എസ്ഐടി, പ്രത്യേക സംഘത്തെ നിയോഗിച്ച് പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങും, കേസ് ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽകേരളപ്രഭാതം

ഇ.ഡി റിപ്പോർട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ (SIT) നിയോഗിച്ചു. എന്നാൽ, കേസെടുക്കാൻ തക്കവണ്ണം മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണമാണ് ആവശ്യമെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസിൽ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്‌.ഐ.ടി) നിയോഗിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് അഴിമതി തടയൽ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണയാണ് രണ്ടാം പ്രതി.

തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റ് എസ്‌.പിമാരുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രവർത്തിക്കുക. വ്യത്യസ്ത കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിനാലാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്ത് രണ്ട് എസ്‌.പിമാരുടെ കീഴിൽ പ്രത്യേകം അന്വേഷണം നടത്തുന്ന്.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത ഈ രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ വിജയൻ തന്നെയാണ് രണ്ടാം പ്രതി. അധികാര ദുരുപയോഗത്തിലൂടെ ഇരുവരും അനധികൃതമായി പണമുണ്ടാക്കിയെന്നാണ് എഫ്‌.ഐ.ആറിലെ കണ്ടെത്തൽ.

സർക്കാർ നിലപാട് ഹൈക്കോടതിയിൽ

അതിനിടെ, മാസപ്പടി കേസ് ഹർജിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ രംഗത്തെത്തി. കേസെടുക്കാൻ തക്കവണ്ണം മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും, അതുകൊണ്ടാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സർക്കാർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും സർക്കാറെന്ന് അഡ്വക്കേറ്റ് ജനറൽ (എ.ജി) കോടതിയിൽ ആവർത്തിച്ചു. ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ വ്യക്തിയല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

എന്നാൽ, പ്രതികളുടെ ഹർജിയെ ഇ.ഡി ശക്തമായി എതിർത്തു. പിണറായിക്കെതിരെ എഫ്‌.ഐ.ആർ ഇട്ടതിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ പ്രത്യേക വിധി ഇല്ലെങ്കിലും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാമല്ലോ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ലഭിച്ച തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലായിരുന്നുവെന്നും അതിനാൽ പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)