2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കടലില്‍ കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏഴു വര്‍ഷത്തെ കാലപരിധി കുറയ്ക്കണം കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 10:59 AM
പങ്കുവെക്കുക:
കടലില്‍ കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏഴു വര്‍ഷത്തെ കാലപരിധി കുറയ്ക്കണം കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം
കടലില്‍ കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏഴു വര്‍ഷത്തെ കാലപരിധി കുറയ്ക്കണം കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളംകേരളപ്രഭാതം

കടലിൽ കാണാതാകുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള ഏഴ് വർഷത്തെ കാത്തിരിപ്പ് ഒഴിവാക്കാൻ നിയമഭേദഗതി വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളിൽപ്പെട്ട് ജീവിതമാർഗം നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരവും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുമെന്നും ഫിഷറീസ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

തിരുവനന്തപുരം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴ് വർഷത്തെ കാത്തിരിപ്പ് കാലാവധി കുറക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. കപ്പൽ അപകടങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാൽ ഏഴ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ മരണ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുള്ളൂ. ഇത് കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വൻ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

കാണാതായി ഏഴ് വർഷം പൂർത്തിയായ വ്യക്തിഗത കേസുകൾ നിലവിലുണ്ടെങ്കിൽ അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

കപ്പലുകളും കണ്ടെയ്നറുകളും ഇടിച്ചുണ്ടായ അപകടങ്ങളിൽ വള്ളവും മീൻപിടിത്ത വലകളും നഷ്ടപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതി കേസ് വേഗത്തിൽ തീർപ്പാക്കി തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാറെന്നും എം. വിൻസെന്റ്, സി.ആർ. മനോജ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വിശദീകരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)