2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നായരമ്പലം - ഞാറയ്ക്കൽ കടൽഭിത്തി നിർമാണം: ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 15, വ്യാഴം | 11:14 AM
പങ്കുവെക്കുക:
നായരമ്പലം - ഞാറയ്ക്കൽ കടൽഭിത്തി നിർമാണം: ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും
നായരമ്പലം - ഞാറയ്ക്കൽ കടൽഭിത്തി നിർമാണം: ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കുംകേരളപ്രഭാതം

നായരമ്പലം, ഞാറയ്ക്കൽ കടൽഭിത്തി നിർമാണം സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി നവംബർ നാലിന് വീണ്ടും പരിഗണിക്കും. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് കോടതി നിർദേശം നൽകി.

കൊച്ചി: നായരമ്പലം, ഞാറയ്ക്കൽ മേഖലകളിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി നവംബർ നാലിന് വീണ്ടും പരിഗണിക്കും. കോടതിയുടെ മുൻ നിർദേശങ്ങൾ പാലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നായരമ്പലം സ്വദേശി എ.ജി. ജോയ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.

കേരളത്തിൽ കടലേറ്റ ഭീഷണിയുള്ള പത്ത് ഹോട്ട് സ്പോട്ടുകളിൽ ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, ഇറിഗേഷൻ വകുപ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകളെ ഒഴിവാക്കിയതായി ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ കളക്ടറുടെ ഔദ്യോഗിക റിപ്പോർട്ടിൽ ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കടലേറ്റ ഭീഷണിയുള്ള ഹോട്ട്സ്പോട്ടുകളിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ (ADB) നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. കൂടാതെ, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ജലസേചന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നു; തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്
കേരളംഎറണാകുളം