2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പിണറായി കേരളത്തിൻ്റെ വികാരം, ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടല്ലോ; നിയമപരമായി നേരിടുമെന്ന് ടിപി രാമകൃഷ്ണൻ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 12:55 PM
പങ്കുവെക്കുക:
പിണറായി കേരളത്തിൻ്റെ വികാരം, ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടല്ലോ; നിയമപരമായി നേരിടുമെന്ന് ടിപി രാമകൃഷ്ണൻ
പിണറായി കേരളത്തിൻ്റെ വികാരം, ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടല്ലോ; നിയമപരമായി നേരിടുമെന്ന് ടിപി രാമകൃഷ്ണൻകേരളപ്രഭാതം

ഡൽഹി: സിഎംആർഎൽ – എക്സാലോജിക് കേസിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കോടതിയും പൊലീസും ഏജൻസികളും പിണറായിയെ വളരെ കാലമായി വേട്ടയാടുന്നു. പിണറായി കേരളത്തിൻ്റെ വികാരം.ലാവ്‌ലിൻ കേസ് ചരിത്രം നമുക്ക് മുന്നിലുണ്ട്. വേട്ടയാടൽ നടന്നെങ്കിലും പിണറായിക്ക് പോറൽ ഏറ്റിട്ടില്ല. കേസിൽ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ മാർഗങ്ങൾ പരിശോധിക്കും.

കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയും വിമർശിക്കാനുള്ള അവകാശവും ഉണ്ട്.
ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ല. ഇത് അന്തിമ വിധിയാണെന്ന് കരുതുന്നില്ല. എക്സാലോജിക്കൽ പ്രശ്നം ഉണ്ടെങ്കിൽ ഇഡിക്ക് കേസ് എടുക്കാമല്ലോ. തെറ്റ് ചെയ്താൽ ഇഡി വെറുതെ വിടില്ല. ഇഡി കേസ് എടുക്കാത്തത് ആരോപണത്തിൽ കഴമ്പില്ല എന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ ജനങ്ങൾ ഈ നീക്കത്തെ ഒറ്റക്കെട്ടായി നേരിടും.”

ലിസ്റ്റിൽ പേരുള്ള മറ്റുള്ളവരെയും കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നം ലൈവാക്കി നിർത്താൻ ഉള്ള നീക്കമാണ് നടക്കുന്നത്. പിണറായിയിലൂടെ സിപിഐഎമ്മിനെ തകർക്കുക എന്നാണ് ചിലർ കരുതുന്നത്. നേരിടുകയല്ലാതെ വേറെ വഴി ഇല്ല. കേരള സർക്കാർ സ്വതന്ത്രമായി ശരിയായ നിലപാട് എടുക്കണം. ഗവൺമെൻ്റ് ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് നോക്കുന്നത്” ടിപി രാമകൃഷ്ണൻ പറഞ്ഞു.

എസ്ഐആർ അട്ടിമറി കേരളത്തിൽ നടന്നെന്ന അഭിജീത് ദീപ്കെയുടെ വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന ആരോപണം പരിശോധിക്കണം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കി നിലപാട് എടുക്കുന്നു. കേരള സർക്കാരിൻ്റെ സമീപനം വ്യക്തമാക്കണം. രത്തൻ ഖേൽക്കറെ നിയമിച്ചത് വോട്ടർ പട്ടിക ക്രമക്കേടിനുള്ള പാരിതോഷികമെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)